കൊച്ചി: ഷറഫുദ്ദീനെ നായകനാക്കി നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘ഫാമിലി ട്രിപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കിഷോർ കുമാറിന്റെ പ്രശസ്തമായ ‘സിന്ദഗി ഏക് സഫർ ഹേ സുഹാന’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സമ്പൂർണ്ണ കുടുംബ വിനോദ ചിത്രമെന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക്.
ഷറഫുവും ഷമാൽ സുലൈമാനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവരാണ് സഹനിർമ്മാതാക്കൾ. നവരസ ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
അമിത് സാംസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം വിവേക് ഹർഷനാണ്. ക്രിസ്റ്റി ജോബിയാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ: ഔസേപ്പ് ജോൺ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: ഫീനിക്സ് പ്രഭു, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്. ഫാർസ് ഫിലിംസാണ് വിദേശ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് തീയതി അടക്കമുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.




+ There are no comments
Add yours