ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തി!
കേരളമാകെ കാത്തിരുന്നയാളെ കണ്ടെത്തി. അതേ 25 കോടിയുടെ ഓണം ബമ്പർ അടിച്ചത് കൊച്ചിയിലാണ്. ബമ്പർ അടിച്ചത് നെട്ടൂരുള്ള വനിതയ്ക്കാണെന്നും നിർധന കുടുംബാഗമാണെന്നും ലോട്ടറി വിറ്റ കടയുടെ ഉടമയായ ലതീഷിൻ്റെ സുഹൃത്ത് സലാം പറഞ്ഞു. ആൾക്കൂട്ടം കണ്ടതോടെയാണ് അവർ കടയിലേക്ക് വരാതിരുന്നത്. ലോട്ടറി ബാങ്കിനെ ഏൽപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ സ്ത്രീക്ക് താൽപര്യമില്ലെന്നും സലാം പറഞ്ഞു.



+ There are no comments
Add yours