പാലം തകർന്ന് 6 മരണം, അലർട്ട് പ്രഖ്യാപിച്ചു
പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ മിറിക്കിൽ മണ്ണിടിച്ചിലിനെ തുടർന്ന് പാലം തകർന്ന് അപകടം. 6 പേർ മരിച്ചു. മിറിക്കിനെയും കുർസിയോങ്ങിനെയും ബന്ധിപ്പിക്കുന്ന ഡുഡിയ ഇരുമ്പുപാലമാണ് തകർന്നത്. പാലം തകർന്നതോടെ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. IMD അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ മഴയും റോഡുതകർച്ചയും മൂലം ബുദ്ധിമുട്ടുകയാണ്.



+ There are no comments
Add yours