മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

Estimated read time 0 min read

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ കേസിൽ വിധി പറയേണ്ടിയിരുന്നതാണെങ്കിലും, പ്രതിഭാഗം രേഖകൾ ഹാജരാക്കാൻ വൈകിയതിനെ തുടർന്ന് വിശദമായ വാദം കേൾക്കുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് പുറമെ, മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസിലെ മുൻകൂർ ജാമ്യാപേക്ഷയും ഇതേ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

മെസി തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. എന്നാൽ, പ്രതിയെ ചോദ്യം ചെയ്യുക മാത്രമാണ് നിലവിലെ ലക്ഷ്യമെന്നും ഉടൻ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കളമശ്ശേരി പോലീസ് ആന്റോ അഗസ്റ്റിന് നോട്ടീസ് നൽകിയിട്ടുണ്ട്.

+ There are no comments

Add yours