Auto Draft

Estimated read time 1 min read

തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും, അദ്ദേഹം വലിയൊരു ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാൽ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യഥാർത്ഥത്തിൽ വിജയിച്ചതല്ലെന്നും, മറിച്ച് തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ച് അധികാരം നേടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഈ അട്ടിമറിക്ക് കൂട്ടുനിന്ന പ്രധാന വ്യക്തിയാണ് ഗ്യാനേഷ് കുമാറെന്നും വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. വോട്ടർ പട്ടികയിൽ ആരെ വേണമെങ്കിലും ചേർക്കാനും ഒഴിവാക്കാനും അദ്ദേഹത്തിന് സാധിക്കുന്നു എന്നത് അപമാനകരമാണെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സമാനതകളില്ലാത്ത പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരും. പതിനായിരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള രാജ്യവ്യാപക പ്രതിഷേധങ്ങളാണ് ഇന്ന് നടക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരും. കൂടാതെ, ഈ വിഷയത്തിൽ എടുത്ത എഫ്.ഐ.ആർ അടക്കമുള്ള നടപടികൾ പിൻവലിക്കണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

+ There are no comments

Add yours