വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പ്രതീക്ഷിച്ചിരുന്ന 600 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പരിഹരിക്കാൻ കഴിഞ്ഞതാണ് ആശ്വാസമായത്. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് കരാർ വഴി 200 മെഗാവാട്ടും പവർ എക്സ്ചേഞ്ച് വഴി 450 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമാക്കും. ഇന്നലെയും കേരളത്തിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നിരുന്നില്ല.
കൂടാതെ, സംസ്ഥാനത്ത് മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതും കെ.എസ്.ഇ.ബിക്ക് സഹായകമായി. അതേസമയം, ഇന്ന് ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാൽ, നാളെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.




+ There are no comments
Add yours