കൊച്ചി: സി.എം.ആർ.എൽ മുൻ എം.ഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കർത്തയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യാതൊരു മറുപടിയും നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
മാസപ്പടി ഡയറിയിൽ പരാമർശിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങൾ ബി.ജെ.പി നേതാവ് ഷോൺ ജോർജ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ പേരുകളാണ് ഈ പട്ടികയിലുള്ളത്. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച ഔദ്യോഗിക രേഖയാണ് താൻ പുറത്തുവിട്ടതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി.
ഇടതും വലതും ഒരു കള്ളനാണയത്തിന്റെ ഇരുവശങ്ങളാണെന്നും, കേസ് അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി. സതീശനും സംയുക്തമായി ആസൂത്രിത നീക്കം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് ഭയമില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറാൻ തയ്യാറാകണം. കേസിൽ ആരോപണവിധേയനായ രമേശ് ചെന്നിത്തല തന്നെ ആഭ്യന്തരമന്ത്രി കസേരയിലിരുന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണ്ടെന്ന് തീരുമാനിക്കുന്നത് വിരോധാഭാസമാണെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.
അതേസമയം, പുറത്തുവന്ന രേഖകളിൽ ബി.ജെ.പി നേതാക്കളുടെ ആരുടേയും പേരുകളില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിക്ക് നിലവിലുള്ള മൂന്ന് എം.എൽ.എമാരും ഒരു എം.പിയും ഒരു വർഷത്തിനുള്ളിൽ മാത്രം ചുമതലയേറ്റവരാണ്. വി. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരും രേഖകളിൽ ഒരിടത്തുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.




+ There are no comments
Add yours