വരുന്നു മനുഷ്യന് ജനിത പരിണാമം, മിത്തും-സത്യവും: പ്രവചനവുമായി ബാബ
2027 ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. 2027ൽ മനുഷ്യർക്ക് അമാനുഷിക ശക്തി ലഭിക്കുന്ന തരത്തിലുള്ള നിഗൂഢ രോഗമോ ജനിതക പരീക്ഷണമോ ഉണ്ടാകുമെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്. എന്നാൽ ഈ പ്രവചനങ്ങൾക്ക് സ്വതന്ത്രമായ സ്ഥിരീകരണമില്ല. സോഫിയ 2026 അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ ആണ് അവരുടെ പ്രവചനം
ബാബ വാംഗയുടെ 2027 പ്രവചനം; നിഗൂഢ രോഗമെന്ന് അവകാശവാദം
ഒരു വലിയ വിഭാഗം മനുഷ്യരെ ബാധിക്കുന്ന തരത്തിലായിരിക്കും രോഗമോ ജനിതക പരീക്ഷണമോ ഉണ്ടാകുകയെന്നാണ് ബാബ വാംഗയുടെ അനുയായികൾ പറയുന്നത്.എന്നാൽ ഇതിൽ നിന്ന് ചിലർക്ക് മാത്രമേ അമാനുഷിക ശക്തികൾ ലഭിക്കുകയുള്ളൂവെന്നും അനുയായികൾ വെളിപ്പെടുത്തുന്നു. പ്രവചനത്തിന്റെ ഉറവിടമായി ബാബ വാംഗയുടെ പേരാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ബാബ വാംഗയുടെ 2027 പ്രവചനം മാത്രമല്ല; 2026ലും അവകാശവാദങ്ങൾ
2026ൽ ഒരു ഭീമാകാരമായ ബഹിരാകാശപേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നും മനുഷ്യർ അന്യഗ്രഹജീവികളുമായി സമ്പർക്കത്തിലേർപ്പെടുമെന്നും ബാബ വാംഗയുടെ പേരിലുള്ള പ്രവചനങ്ങളിൽ പറയുന്നു.
നവംബറിൽ സംഭവം നടക്കുമെന്നാണ് അനുയായികളുടെ അവകാശവാദം. അന്യഗ്രഹജീവികളെ സംബന്ധിച്ച രഹസ്യരേഖകൾ അമേരിക്കൻ സർക്കാർ പുറത്തുവിട്ടെന്ന പശ്ചാത്തലവും ഇതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബാബ വാംഗയുടെ 2027 പ്രവചനം; മൂന്നാം ലോകമഹായുദ്ധവും?
മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് അനുയായികളുടെ മറ്റൊരു അവകാശവാദം.ചൈന തായ്‌വാൻ പിടിച്ചടക്കുമെന്നും റഷ്യയും അമേരിക്കയും തമ്മിൽ നേരിട്ടുള്ള യുദ്ധമുണ്ടാകുമെന്നും പ്രവചനങ്ങളിൽ പറയുന്നതായി ഇവർ അവകാശപ്പെടുന്നു.
2026 അവസാനിക്കുന്നതിന് മുമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അധികാരം നഷ്ടപ്പെടുമെന്നും പകരം മറ്റൊരു നേതാവ് അധികാരത്തിലെത്തുമെന്നും ബാബ വാംഗ പ്രവചിച്ചതായും അനുയായികൾ പറയുന്നു.






+ There are no comments
Add yours