ഇന്ത്യന്‍ ഓഹരി വിപണി രണ്ടാം ദിനവും തകര്‍ച്ചയിൽ‍…

Estimated read time 1 min read

ഇന്ത്യന്‍ ഓഹരി വിപണി രണ്ടാം ദിനവും തകര്‍ച്ചയിൽ‍.

കൊച്ചി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച. വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവും കാരണമാണ് ഈ സാഹചര്യം. ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രാജ്യത്തെ ഓഹരി വിപണികളില്‍ വന്‍ ഇടിവ് അനുഭവപ്പെട്ടു. പ്രമുഖ ഓഹരി സൂചികകളായ ബി.എസ്.ഇ സെന്‍സെക്സ് 382.25 പോയിന്റ് ഇടിഞ്ഞ് 75,750.56 ലും, എന്‍.എസ്.ഇ നിഫ്റ്റി 97.80 പോയിന്റ് താഴ്ന്ന് 23,681.80 ലുമാണ് വ്യാപാരം ആരംഭിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ട്രെന്റ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ് എന്നീ മുന്‍നിര കമ്പനികളുടെ ഓഹരികളില്‍ വലിയ തിരിച്ചടിയുണ്ടായപ്പോള്‍ ഭാരത് ഇലക്ട്രോണിക്‌സ്, അദാനി പോര്‍ട്‌സ് എന്നിവ നേട്ടമുണ്ടാക്കി. യു.എസ്-ഇറാന്‍ പോരാട്ടം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 97.52 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

+ There are no comments

Add yours