ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനവും 2024-ലെ മണ്ണാറക്കയം രചനാവിഭാഗം പുരസ്കാര സമർപ്പണവും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡോൺബോസ്‌കോയുടെ ലഹരിവിരുദ്ധ പരിപാടിയായ ഡ്രീം പ്രോജക്ടിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ഓക്ടോബർ 2 ന് നടക്കുന്ന 49 ഫിലിം ക്രിട്ടിക്സ് അവാർഡ് വേദിയിൽ വച്ച് ഡ്രീം പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വെള്ളയമ്പലം വിസ്മയാ മാക്സിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗ്രന്ഥകർത്താവ് സി.എസ്. മീനാക്ഷി, നിരൂപകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ടി. ജിതേഷ് എന്നിവർ അടൂർ ഗോപാലകൃഷ്ണനിൽനിന്ന് മണ്ണാറക്കയം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ ബിസ്‌കോണ് എം.ഡി അനീഷ് കൃഷ്ണന് നൽകി അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.









+ There are no comments
Add yours