പാരീസിൽ സ്വാമിനാരായണ ക്ഷേത്രം തുറന്നു: ഇന്ത്യ-ഫ്രാൻസ് ബന്ധം അതിശക്തമാകുന്നു…

Estimated read time 1 min read

പാരീസിൽ സ്വാമിനാരായണ ക്ഷേത്രം തുറന്നു: ഇന്ത്യ-ഫ്രാൻസ് ബന്ധം അതിശക്തമാകുന്നു

ഇന്ത്യ ഫ്രാന്‍സ് ബന്ധം അതി ശ്കതമായ നിലയിലേയ്ക്ക്. ദീര്‍ഘകാല സാംസ്‌കാരിക-രാഷ്ട്രീയ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഈ തന്ത്രപരമായ പങ്കാളിത്തം നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. പാരീസില്‍ പുതുതായി നിര്‍മ്മിച്ച സ്വാമിനാരായണ ക്ഷേത്രത്തിന്റെ വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, പ്രതിരോധം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും പുതിയ ഊര്‍ജ്ജത്തോടെ മുന്നേറുകയാണെന്നും 2026 ‘ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ വര്‍ഷം’ ആയി ആചരിക്കുകയാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.ഇന്ത്യയില്‍ കൊത്തിയെടുത്ത കല്ലുകള്‍ ഉപയോഗിച്ച് ഫ്രഞ്ച് എഞ്ചിനീയറിംഗ് മികവോടെ നിര്‍മ്മിച്ച ഈ ക്ഷേത്രം ‘മേഡ് ഇന്‍ ഇന്ത്യ, ബില്‍റ്റ് ഇന്‍ ഫ്രാന്‍സ്’ സങ്കല്‍പ്പത്തിന്റെ മികച്ച ഉദാഹരണമാണ്.

+ There are no comments

Add yours