കെ.എസ്.ആ‌ർ.ടി.സി തൊടുപുഴ- ബംഗ്ളൂരു സർവീസ് ആരംഭിക്കുന്നു…

Estimated read time 1 min read

കെ.എസ്.ആ‌ർ.ടി.സി തൊടുപുഴ- ബംഗ്ളൂരു സർവീസ് ആരംഭിക്കുന്നു
തൊടുപുഴയിൽ നിന്ന് കോയമ്പത്തൂർ വഴി ബാംഗ്ളൂരുവിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് സർവീസ് ആരംഭിക്കുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു.തുടക്കത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുന്നത്. ഞായറാഴ്ചകളിൽ വൈകിട്ട് 4.45ന് തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ നാലിന് ബംഗ്ലൂരുവിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45ന് ബംഗ്ളൂരുവിൽ നിന്ന് പുറപ്പെട്ട് പുല‌‌ർച്ചെ രണ്ടിന് തൊടുപുഴയിലെത്തും.വ്യാഴാഴ്ചകളിൽ വൈകിട്ട് 4.45ന് തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ നാലിന് ബംഗ്ലൂരുവിലെത്തും. വെള്ളിയാഴ്ച രാത്രി 8.45ന് ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഏഴിന് തൊടുപുഴയിലെത്തും.ടിക്കറ്റ് നിരക്ക് 828 രൂപയാണ്. തൊടുപുഴയിൽ നിന്ന് ബംഗ്ളൂരുവിലേക്കും കോയമ്പത്തൂരിലേക്കും പഠനത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നവർക്ക് വളരെ ഉപകാരപ്രദമാകും ഈ സർവീസ്.കുറെ കാലങ്ങളായി വിവിധ വിഭാഗങ്ങളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫും കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി മെമ്പർ കെ. സുരേഷ് ബാബുവും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി സി.പി. ജോണാണ് ബസ് അനുവദിച്ചിരിക്കുന്നത്.ബസ് സർവീസിന്റെ ഫ്ളാഗ് ഓഫ് നാളെ വൈകിട്ട് മൂന്നിന് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിക്കും.മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, കെ.എസ്.ടി.എ മെമ്പർ കെ. സുരേഷ് ബാബു, തൊടുപുഴ എ.ടി.ഒ എം.ജി. രാജീവ് എന്നിവർ സംസാരിക്കും.

+ There are no comments

Add yours