വനങ്ങളാണ് ഭൂമിയുടെ തണുപ്പ്; മാള മെറ്റ്സ് കോളേജിൽ ബോധവൽക്കരണ സെമിനാർ…

Estimated read time 1 min read

വനങ്ങളാണ് ഭൂമിയുടെ തണുപ്പ്; മാള മെറ്റ്സ് കോളേജിൽ ബോധവൽക്കരണ സെമിനാർ

ആഗോള താപനില ഉയരുന്ന സാഹചര്യത്തിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ സെമിനാർ സംഘടിപ്പിച്ചു.

“താപ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങളുടെ പങ്ക്”എന്ന വിഷയത്തിൽ NSS യൂണിറ്റും ചാലക്കുടി സോഷ്യൽ ഫോറസ്ട്രി സെക്ഷനും സംയുക്തമായാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.

ചാലക്കുടി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കാടുകൾ എങ്ങനെ ഭൂമിയുടെ താപനിലയെ നിയന്ത്രിക്കുന്നു എന്നും, ഓരോ മരവും എങ്ങനെ പ്രകൃതിയുടെ എയർകണ്ടീഷണറായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം ലളിതമായി വിശദീകരിച്ചു.

നൂറോളം NSS വോളന്റിയർമാർ സെമിനാറിൽ സജീവമായി പങ്കെടുത്തു.

എൻഎസ്എസ് വോളന്റിയർ സെക്രട്ടറി കിരൺ എം.എസ്. സ്വാഗതം ആശംസിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ് നന്ദി രേഖപ്പെടുത്തി. വോളന്റിയർ സെക്രട്ടറിമാരായ കിരൺ എം.എസ്., അർഷിന അർസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

+ There are no comments

Add yours