ജൂനിയർ എൻടിആർ ചിത്രം ദേവരയുടെ അപ്ഡേറ്റ് പുറത്ത്

Estimated read time 0 min read

ജൂനിയർ എൻടിആർ നായകനായി വരാനിരിക്കുന്ന ചിത്രം ദേവരയിൽ വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സംവിധാനം കൊരടാല ശിവ നിർവഹിക്കുന്ന ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടതാണ് ശ്രദ്ധയാകർഷിക്കുന്നത്. ദാവുഡി എന്ന ഒരു ഗാനമാണ് ചിത്രത്തിലേതായി ഇനി പുറത്തുവിടുക എന്നതാണ് അപ്ഡേറ്റ്. ശേഖർ മാസ്റ്ററാണ് കൊറിയോഗ്രാഫി നിർവഹിക്കുന്നത്.

അമേരിക്കയിൽ പ്രീ സെയിൽ ബുക്കിംഗ് കളക്ഷൻ അമ്പരപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ട്. ബുക്കിംഗ് അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് തുടങ്ങിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. എന്നിട്ടും ഏകദേശം 83 ലക്ഷം ചിത്രത്തിന് മുൻകൂറായി നേടാനായി എന്നാണ് റിപ്പോർട്ട്. ദേവരയുടെ റിലീസ് സെപ്തംബർ 27നാണ്.

+ There are no comments

Add yours