അങ്കമാലി – തൃശൂർ റൂട്ടിൽ ട്രെയിനുകൾ പിടിച്ചിട്ടതിൽ യാത്രക്കാരുടെ പ്രതിഷേധം. അങ്കമാലി യാർഡിലെ അറ്റകുറ്റപണിക തുടർന്നാണ് ട്രെയിനുകൾ വൈകി ഓടുന്നത്. അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.
ബംഗളൂരു- എറണാകുളം എക്സ്പ്രസ് തൃശൂരിൽ കുടുങ്ങി. ഒരു മണിക്കൂറിലറെയായി ട്രെയിൻ തൃശൂരിൽ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകൾ വൈകി ഓടുന്നതിനാൽ തൃശൂൾ റെയിൽവെ സ്റ്റേഷനിൽ ഉൾപ്പെടെ യാത്രക്കാർ പ്രതിഷേധിച്ചു.
റീഫണ്ട് നൽകണമെന്ന് ടിക്കറ്റ് എടുത്തവർ ആശ്യപ്പെട്ടു. ട്രെയിൻ എപ്പോൾ പോകുമെന്ന് റെയിൽവെ അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ലഭിക്കുന്നില്ലെന്നുമാണ് യാത്രക്കാർ പറഞ്ഞു.അങ്കമാലി യാർഡിലെ അറ്റകുറ്റപണിക തുടർന്ന് എറണാകുളം- പാലക്കാട് (06708) ട്രെയിൻ, ആലപ്പുഴ – കണ്ണൂർ(16307) ട്രെയിൻ എന്നിവ റദ്ദാക്കിയിട്ടുണ്ട്.




+ There are no comments
Add yours