ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ മമ്മൂട്ടിയെ തള്ളി സംവിധായകൻ പ്രിയനന്ദനൻ. സിനിമയിലെ പവർ ഗ്രൂപ്പ് യാഥാർഥ്യമാണെന്നും താൻ പവർ ഗ്രൂപ്പിന്റെ രക്തസാക്ഷിയാണെന്നും അദ്ദേഹം 24 നോട് പറഞ്ഞു. ‘അത് മന്ദാര പൂവല്ല’ എന്ന തന്റെ രണ്ടാമത്തെ സിനിമ മുടങ്ങിയത് പവർ ഗ്രൂപ്പിന്റെ ഇടപെടലിനെ തുടർന്നെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജും കാവ്യാമാധവനും അഭിനയിച്ച സിനിമ ആറ് ദിവസത്തെ ഷൂട്ടിനു ശേഷം മുടങ്ങി. വിനയൻ്റെ സിനിമയിൽ അഭിനയിച്ചതിന് പൃഥ്വിരാജിന് വിലക്ക് വന്നതിനെ തുടർന്നാണ് സിനിമ മുടങ്ങിയത് – പ്രിയനന്ദനൻ ചൂണ്ടിക്കാട്ടി.
ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതുകൊണ്ട് ആളുകൾക്ക് ആത്മബലം കിട്ടിയെന്നും അന്യായങ്ങൾ നടക്കുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


+ There are no comments
Add yours