ഗുരുവായൂരിൽ നാളെ ഇല്ലംനിറ; തൃപ്പുത്തരി 28ന്
ചിങ്ങത്തെ വരവേൽക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങിനുള്ള കതിർക്കറ്റകൾ എത്തി. തൃപ്പുത്തരി ഓഗസ്റ്റ് 28നാണ് നടക്കുക. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിന്റെ അരി കൊണ്ടുള്ള പായസവും അപ്പവും ഗുരുവായൂരപ്പന് നേദിക്കും


+ There are no comments
Add yours