ഷിരൂർ രക്ഷാദൗത്യം  നിർത്തിവെച്ചു.

Estimated read time 0 min read

ഷിരൂർ രക്ഷാദൗത്യം താൽകാലികമായി നിർത്തിവെച്ചു: ഡ്രഡ്‌ജർ എത്തിച്ച ശേഷം തിരച്ചിൽ തുടരും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഗോവയിൽ നിന്ന് ഡ്രഡ്‌ജിംഗ് മെഷീൻ വന്നതിനുശേഷമേ തിരച്ചിൽ നടത്താനാകു. ഡ്രഡ്‌ജിംഗ്‌ മെഷീൻ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്‌താലേ ട്രക്കിനരികിലേക്ക് എത്താൻ സാധിക്കുകയുള്ളു. അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാൽ മുങ്ങിയുള്ള തിരച്ചിൽ ബുദ്ധിമുട്ടാണെന്ന് ഈശ്വർ മൽപെയും പറഞ്ഞു.

+ There are no comments

Add yours