വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് – തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു.
റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം നിർത്താതെ പെയ് മഴയിൽ മുള്ളരിങ്ങാട് പുഴയിൽ വെള്ളം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിരുന്നു. വലിയകണ്ടം ഭാഗത്തു വച്ചാണ് കാർ ഒഴുക്കിൽപ്പെട്ടത്.


+ There are no comments
Add yours