കോടന്നൂർ ബാറിൽ വച്ച് യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

Estimated read time 1 min read

ഗുണ്ടയേയു० കൂട്ടുകാരേയു० പോലീസ് അറസ്റ്റ് ചെയ്തു.  ഗുണ്ടയു० നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ വെങ്ങിണിശ്ശേരി സ്വദേശി ശ്രീരാഗ് 28, ഇയാളുടെ കൂട്ടുകാരായ ശിവപുര० ചുള്ളിപറ०പിൽ പ്രദീപ്, 30, വാലിപറ०പിൽ സുമേഷ് 43എന്നിവരെ തൃശ്ശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷ്,  ചേർപ്പ് പോലീസ് ഇൻസ്പെക്ടർ  കെഒ പ്രദീപ്,  ചേർപ്പ് സ്റ്റേഷനിലെ എസ്ഐ മാരായ  ശ്രീലാൽ,  എസ്എ०എസ് ഷാജു,  കെഎസ് ഗിരീഷ്,  എഎസ്ഐ മാരായ ജ്യോതിഷ്,  മാധവൻ, സീനിയർ സിപിഒ മാരായ ഇഎസ് ജീവൻ,  എ०യു ഫൈസൽ,  കെഎ ഹബീബ്,  സോഹൻലാൽ,  അജിത്,  കെഎസ് ഉമേഷ് എന്നിവരടങ്ങുന്ന സ०ഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 14ന് രാത്രി കോടന്നൂർ ബാറിൽ വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലാണ് അറസ്റ്റ്.  പ്രതി ശ്രീരാഗിനെതിരെ ചേർപ്പ് സ്റ്റേഷനിൽ നാലു० നെടുപുഴ പോലീസ് സ്റ്റേഷനിൽ രണ്ടു० അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒന്നു० അടക്ക० കൊലപാതക ശ്രമ० ക്രിമിനൽ കേസ്സു० എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മയക്കു മരുന്ന് കേസ്സിലു० പ്രതിയാണ്. ഇയാളുടെ കൂട്ടുകാരൻ പ്രദീപു० ചേർപ്പ് പോലീസ് സ്റ്റേഷനിൽ പ്രതിയാണെന്നു० പോലീസ് അറിയിച്ചു.
remesheledathee News

+ There are no comments

Add yours