ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്നു നടക്കും.
തിരഞ്ഞെടുപ്പു ഫണ്ട് തിരിമറി വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വിഷയം ചർച്ച ചെയ്യണമെന്ന് വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെടുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഫണ്ട് തിരിമറിയിൽ നേതാക്കൾ പക്ഷം തിരിഞ്ഞ് കരു നീക്കങ്ങൾ ആരംഭിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും വിശ്വസ്തനായ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷിനെ യും പ്രതിരോധത്തിലാക്കുകയാണ് മറുവിഭാഗത്തിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്.





+ There are no comments
Add yours