ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയിൽ.

Estimated read time 1 min read

വിനേഷ് ഫോഗട്ട് സെമിയിൽ

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയിൽ. ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ 7-5ന് തകർത്താണ് സെമി പ്രവേശം. ഇന്ന് അർധരാത്രി നടക്കുന്ന സെമി മത്സരത്തിൽ ക്യൂബയുടെ യു‌നെയ്ലിസ് ലോപസിനെയോ നേരിടും. നേരത്തേ ജപ്പാന്റെ ലോക ഒന്നാംനമ്പർ സീഡ് താരം യുയ് സുസാകിയെ തകർത്താണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്.

+ There are no comments

Add yours