മുംബൈ നഗരത്തിൽ പ്രാവുകൾക്ക ഭക്ഷണം നൽകുന്നതിന് വിലക്കേർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധവുമായി മൃഗസ്നേഹികൾ. നഗരത്തിൽ പ്രാവുകൾ കൂടുന്നത് ജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ദാദറിലെ ചരിത്ര പ്രസിദ്ധമായ കബൂബത്തർഖാന ഉൾപ്പെടെ ബിഎംസി അധികൃതർ ടാർപോളിൻ ഷീറ്റുകൊണ്ട് മറച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുംബൈ നഗരത്തിൻ്റെ അടയാളമായി മാറിയ പ്രാവുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നതാകും പുതിയ വിലക്കെന്ന് ആരോപിച്ചുകൊണ്ടാണ് മൃഗസ്നേഹികൾ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നത്. പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മാനിക്കാത്തവർക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കാമെന്ന് ബോംബെ ഹൈക്കോടതി ബിഎംസിക്ക് നിർദേശം നൽകിയതിന് പിന്നാലെ ഇത്തരത്തിലുള്ള ആദ്യ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു



+ There are no comments
Add yours