താൻ ഭക്ഷണം കഴിച്ച ചിത്രം പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തി: മുഖ്യമന്ത്രി വി. ഡി. സതീശൻ…

Estimated read time 1 min read

താൻ ഭക്ഷണം കഴിച്ച ചിത്രം പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തി: മുഖ്യമന്ത്രി വി. ഡി. സതീശൻ

മലപ്പുറത്ത് സുഹൃത്തിൻ്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്ന തൻ്റെ ഫോട്ടോ പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. അന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് താൻ ഭക്ഷണം കഴിച്ചത്. സൽക്കാരത്തിനല്ല താൻ പോയത്.ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

2018-ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരത്തിലായിരുന്നോ എന്നും വി. ഡി. സതീശൻ ചോദിച്ചു. നാട് വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.

+ There are no comments

Add yours