ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യുടെ ടീസർ എത്തി.

Estimated read time 1 min read

ആരാധകർ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യുടെ ടീസർ എത്തി. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം ദുൽഖറും റാണാ ദഗ്ഗുബട്ടിയും ചേർന്നാണ്. ആരാധകർക്കുള്ള ദുൽഖർ സൽമാന്റെ പിറന്നാൾ സമ്മാനമാണ് കാന്തയുടെ ടീസർ.

വലിയ പ്രതീക്ഷ നൽകുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തിട്ടിരിക്കുന്നത്. അമ്പതുകളിലെ കഥ പറയുന്ന സിനിമ നായകനും സംവിധായകനും തമ്മിലുള്ള കോൺഫ്ളിക്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോർസെ ആണ്.

+ There are no comments

Add yours