തിരൂര്‍ – ഗുരുവായൂര്‍ – ഇരിങ്ങാലക്കുട റെയില്‍പാത; പ്രതീക്ഷയോടെ ഇരിങ്ങാലക്കുട…

Estimated read time 1 min read

തിരൂര്‍ – ഗുരുവായൂര്‍ – ഇരിങ്ങാലക്കുട റെയില്‍പാത; പ്രതീക്ഷയോടെ ഇരിങ്ങാലക്കുട.
കേന്ദ്ര റെയില്‍വേ അംഗീകാരം ലഭിച്ച നിർദിഷ്ട തിരൂർ – ഗുരുവായൂർ – ഇരിങ്ങാലക്കുട റെയില്‍പാതയില്‍ ഇരിങ്ങാലക്കുട പ്രധാന ജംഗ്ഷനാക്കി വികസിപ്പിക്കണമെന്ന് ആവശ്യം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് തിരൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട പാത നിർമാണത്തിനു കേന്ദ്രറെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയതായി കഴിഞ്ഞദിവസം അറിയിച്ചത്. പാതയ്ക്കുവേണ്ടി പ്രയത്നിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു.
ഈ പാത വന്നാല്‍ ഏറ്റവും ഗുണം ഇരിങ്ങാലക്കുടയ് ക്കായിരിക്കുമെന്നു റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇരിങ്ങാലക്കുടയെ ജംഗ്ഷൻ സ്റ്റേഷനായി വികസിപ്പിക്കാനാകും. ഇതിനായി സംസ്ഥാന സർക്കാരും സ്ഥലം എംഎല്‍എ തോമസ് ഉണ്ണിയാടനും എല്ലാ സഹായവും നല്‍കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
തീരമേഖലയിലുള്ള ജനങ്ങള്‍ക്കാണു പാത ഏറ്റവും ഗുണം ചെയ്യുക. ബസുകളെ മാത്രം ആശ്രയിക്കുന്ന തീരമേഖലയിലുള്ളവർക്ക് ഇരിങ്ങാലക്കുടയിലും ഗുരുവായൂരിലുമെത്തി മറ്റു സ്ഥലങ്ങളിലേക്ക് ദീർഘദൂരയാത്ര ചെയ്യാൻ സാധിക്കും. ഈ സർക്കാരിന്റെ കാലത്തുതന്നെ പാത നിർമാണം പൂർത്തിയാക്കാൻവേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന സർക്കാരിനോടും തോ മസ് ഉണ്ണിയാടൻ എംഎല്‍എയോടും ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട സ്റ്റേഷനോടുചേർന്നു കിടക്കുന്ന 15 ഏക്കർ വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് ആവശ്യപ്പെട്ടു.

+ There are no comments

Add yours