മാള മെറ്റ്സ് കോളേജിൽ കേരള സാങ്കേതിക സർവ്വകലാശാല എൻ.എസ്.എസ്. പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് മന്ത്രി ഓ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു…

Estimated read time 1 min read

മാള മെറ്റ്സ് കോളേജിൽ കേരള സാങ്കേതിക സർവ്വകലാശാല എൻ.എസ്.എസ്. പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് മന്ത്രി ഓ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് – “ഭൂമിക 2026” മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ചു. തൃശൂർ–പാലക്കാട്, എറണാകുളം മേഖലകളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ. എൻ. രമേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ തൃശൂർ–പാലക്കാട് മേഖലാ എൻ.എസ്.എസ്. റീജിയണൽ കോ-ഓർഡിനേറ്റർ പ്രൊഫ. വിപിൻ കൃഷ്ണ ആർ. അധ്യക്ഷത വഹിച്ചു.

കേരള സംസ്ഥാന യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ സമൂഹസേവനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും സജ്ജരാക്കുന്നതിൽ എൻ.എസ്.എസ്. വഹിക്കുന്ന പങ്ക് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കോളേജ് വിദ്യാർത്ഥി കാലഘട്ടത്തിൽ എൻഎസ്എസ് പ്രവർത്തകനായ അദ്ദേഹം സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. “മനസ്സ് നന്നാകട്ടെ” എന്ന എൻഎസ്എസ് മുദ്രാവാക്യം എല്ലാ മനുഷ്യരും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ശ്രീ. റനൂജ് എ. ഖാദർ, എറണാകുളം ജില്ലാ എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. സുജയ് കെ. എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് വിവിധ മേഖലകളിൽ നിന്നുള്ള എൻ.എസ്.എസ്. പ്രവർത്തകരും വിദ്യാർത്ഥി നേതാക്കളും പങ്കെടുത്ത ചർച്ചകളും പരിശീലന സെഷനുകളും നടന്നു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് ബയോ ടെക്നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മധുവും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡോ. അരുൺ ബാലകൃഷ്ണനും കൂടിയാണ് സെഷനുകൾ കൈകാര്യം ചെയ്തത്. ഡോ. മധു ക്ലാസെടുത്തത് “സുസ്ഥിര ജീവനശൈലി”, “പരിസ്ഥിതി സംരക്ഷണം”എന്നീ വിഷയങ്ങളിൽ ആയിരുന്നു. ഡോ. അരുൺ ബാലകൃഷ്ണൻ “നേതൃത്വപാടവം” എന്നെ വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു.
ദേശീയ വിഭവ സംരക്ഷണം, ദുരന്തനിവാരണം, സാമൂഹിക പ്രതിബദ്ധത, സന്നദ്ധ സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗം ചർച്ച ചെയ്തു.

റീജിയണൽ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ഫാത്തിമത്ത് മെഹ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗിലെ എൻ.എസ്.എസ്. യൂണിറ്റും സംഘാടകരും നേതൃത്വം നൽകി.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

+ There are no comments

Add yours