ഇറാന്റെ മിസൈൽ അവശിഷ്ടം പതിച്ച് ഖത്തറിൽ കുട്ടിക്ക് പരിക്കേറ്റു…

Estimated read time 0 min read

ഇറാന്റെ മിസൈൽ അവശിഷ്ടം പതിച്ച് ഖത്തറിൽ കുട്ടിക്ക് പരിക്കേറ്റു

ഖത്തർ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിൽ ഇറാന്റെ മിസൈൽ അവശിഷ്ടം പതിച്ച് കുട്ടിക്ക് പരിക്കേറ്റു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കേറ്റ കുട്ടിക്ക് നിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.പുലർച്ചെ 3.30 മുതൽ 5.30 വരെ ദോഹയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഏതാനും മിസൈലുകളെ പ്രതിരോധ മന്ത്രാലയം തകർത്തതായും അധികൃതർ വ്യക്തമാക്കി.അതിനിടെ, ഇറാന്റെ തുടർച്ചയായ ആറാം ദിനവും യു.എസ് ആക്രമണം നേരിടുകയാണ്. ബന്ദർ അബ്ബാസിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹോർമോസ്ഗാൻ പ്രവിശ്യയിലുണ്ടായ മറ്റ് ആക്രമണങ്ങളിൽ രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കുവൈറ്റും ജോർദാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ തിരിച്ചടിയും തുടരുകയാണ്. എന്നാൽ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആവർത്തിച്ചു. സംഘർഷം കടുത്തതോടെ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കടലിടുക്ക് കടക്കാനായി അപേക്ഷ നൽകിയവയിൽ ഇന്ത്യൻ കപ്പലുകളാണ് മുന്നിൽ.ഹോർമൂസിൽ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളിൽ 20 ശതമാനവും പേർഷ്യൻ ഗൾഫിലേക്ക് കടക്കാനുള്ളവയിൽ 21 ശതമാനവും ഇന്ത്യയിൽ നിന്നുള്ള കപ്പലുകളാണ്. ചൈനയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

+ There are no comments

Add yours