കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ ടിടിഐ പിടിയിൽ.

Estimated read time 0 min read

കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ ടിടിഐ പിടിയിൽ. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ ഡാൻസാഫ് യൂണിറ്റ് 4 ആണ് ഇയാളെ പിടികൂടിയത്. ബോൾഗാട്ടി പാലസിന് സമീപം നിന്നാണ് പിടിയിലായത്.

കുറച്ച് നാളുകളായി ഇദ്ദേഹം ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് ഓയിലും ഡാൻസ് സംഘം ഇയാളുടെ പക്കൽ നിന്ന് പിടികൂടി. എവിടെ നിന്ന് ലഹരി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഖിലിനെ നാളെ കോടതിയിൽ ഹാജരാക്കും.

+ There are no comments

Add yours