പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Estimated read time 1 min read



പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടി കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകൻ അതുൽ പോൾ (19) ആണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കമ്മന ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. ഇന്നലെ രാത്രിയാണ് അതുൽ പോളിനെ പുഴയിൽ കാണാതായെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

+ There are no comments

Add yours