കർക്കിടക മാസത്തിലെ നാലമ്പല ദർശനത്തിന് പ്രത്യേക പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കോട്ടയം, തൃശ്ശൂർ നാലമ്പല ദർശന യാത്രകൾക്കൊപ്പം ആറന്മുള സദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടന കലണ്ടറും ബജറ്റ് ടൂറിസം സെൽ പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയിലെ 9 യൂണിറ്റുകളിൽ നിന്നും ഇത്തവണ നാലമ്പല യാത്രകൾ തയ്യാറാക്കിയിട്ടുണ്ട്. രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാല് ക്ഷേത്രങ്ങൾ. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്‌മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ. എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഒന്നിടവിട്ടുള്ള ഇട ദിവസങ്ങളിലും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്.


+ There are no comments
Add yours