തൃശ്ശൂരിൽ KSRTC ബസ് അപകടത്തിൽ 14 പേർക്ക് പരിക്ക്
തൃശ്ശൂരിൽ KSRTC സ്വിഫ്റ്റ് ഓർഡിനറി ബസിന് പുറകിൽ ഇടിച്ച് 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പകൽ 10:30 ഓടെ കൊടകര ദേശീയപാത പേരാമ്പ്രയിൽ അപ്പോളോ ടയേഴ്സിന്റെ മുന്നിൽ അപകടമുണ്ടായി. ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന ബസുകൾ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു




+ There are no comments
Add yours