*പണം കടം ചോദിച്ചത് നൽകാത്തതിനും വീടും സ്ഥലവും എഴുതി കൊടുക്കാത്തതിലുമുള്ള വൈരാഗ്യത്താൽ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി ജെനിൻ റിമാന്റിലേക്ക്*
ആളൂർ: വയോധികയായ അമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ആളൂർ മാള വഴി ദേശത്ത് കൈനാടത്തുപറമ്പ് സ്വദേശി ജെനിൻ (45 വയസ്സ്) നെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ 12 ന് ഉച്ചക്ക് 1 മണിയോടെ ആളൂർ വില്ലേജിൽ മാള വഴി ദേശത്ത് കൈനാടത്തുപറമ്പിൽ വീട്ടിൽ മേരി (75 വയസ്സ്), തന്റെ പേരിലുള്ള വീടും സ്ഥലവും മകനായ ജെനിന്റെ പേരിൽ എഴുതി കൊടുക്കുവാൻ സമ്മതിക്കാതിരുന്നതിന്റെയും, പണം കടം ചോദിച്ചത് നൽകാത്തതിന്റേയും വിരോധത്തിലാണ് ജെനിൻ അമ്മയെ ആക്രമിച്ചത്.
മേരി താമസിച്ചിരുന്ന വീട്ടിൽ എത്തിയ ജെനിൻ, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കാലുകൊണ്ട് ചവിട്ടുകയും, ചൂരൽകൊണ്ട് കാലിൽ അടിക്കുകയും, മരത്തിന്റെ പട്ടികകൊണ്ടും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്തു.
പട്ടികകൊണ്ടുള്ള മർദ്ദനത്തിൽ മേരിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞ ഇവർ ഇപ്പോൾ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സ്ഥിരം മദ്യപാനിയായ ജെനിൻ, ആളൂർ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. ജെനിലിനെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കി.
ജെനിന് ആളൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനുള്ള കേസും കൊടകര പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും അടക്കം 3 ക്രിമിനൽ കേസുകളുണ്ട് ..
ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ ബി, ജൂനിയർ എസ് ഐ ജിഷ്ണു ജി, സബ്ബ് ഇൻസ്പെക്ടർ പ്രസന്നകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ആഷിക്, തുളസീകൃഷ്ണദാസ്, മന്നാസ്, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

+ There are no comments
Add yours