മാളയിൽ കഞ്ചാവും എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

Estimated read time 0 min read

എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയിൽ കഞ്ചാവും എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ മാള ശനിയാഴ്ച വൈകീട്ട് വലിയപറമ്പിൽ എക്സൈസ് ഇൻസ്പെക്ടർ മാത്യു കെഡി യുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഹോണ്ട സിറ്റി കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് യുവാക്കളിൽ നിന്നും 200ഗ്രാം കഞ്ചാവും 0.037 ഗ്രാം എംഡിഎംഎ യും ഗുളികളും പിടിച്ചെടുത്തു. യുവാക്കളേയും വാഹനവും കസ്റ്റഡിയിലെടുത്തു. മാള വലിയ പറമ്പ് ആലങ്ങാട്ടുകാരൻ വീട്ടിൽ തൻസീർ25, വടമ കനകക്കുന്ന് പള്ളിക്കുളം വീട്ടിൽ പ്രണവ്27, മാള വട്ടക്കോട്ട കുറ്റിപ്പുഴക്കാരൻ വീട്ടിൽ മുഹമ്മദ് അസീൻ19 എന്നിവരാണ് പിടിയിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രിൻസ് വിഎം, ദേവദാസ് സികെ, പ്രിവൻറീവ് ഓഫീസർമാരായ റെനീഷ്, സന്തോഷ് കുമാർ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ അക്ഷയ കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ സുധ, ഡ്രൈവർ സുഭാഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അതിനിടയിൽ കേസ് ഒതുക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടന്നതായും പരാതി ഉണ്ട്.പടം പ്രതി.
 

+ There are no comments

Add yours