തിരുവള്ളൂരിൽ ഡീസൽ ട്രെയിനിന് തീപിടിച്ച് അപകടം
തമിഴ്നാട് തിരുവള്ളൂരിൽ ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം. പുലർച്ചെ 5.30ന് തിരുവള്ളൂർ റെയിൽവെ സ്റ്റേഷൻ സമീപത്ത് 5 ബോഗികളിൽ തീ ആളിക്കത്തി. 10 ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രിച്ചു. ആളപായമില്ലെന്ന് പോലീസ് സൂപ്രണ്ട് എ ശ്രീനിവാസ പെരുമാൾ പറഞ്ഞു. 8 ട്രെയിനുകൾ റദ്ദാക്കി. റെയിൽവെ ഗതാഗതം താറുമാറായി. അന്വേഷണം ആരംഭിച്ചു.


+ There are no comments
Add yours