ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്…

Estimated read time 0 min read

ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.

ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായും വ്യക്തമായി.

സംഭവത്തില്‍ മലയിൻകീഴ് സ്വദേശിയായ യുവാവിനെയും അപകടത്തില്‍പ്പെട്ട കാറും പൊലീസ് കണ്ടെത്തി. കാറോടിച്ചിരുന്ന വിപിൻ എന്ന യുവാവ് ഇടിച്ച ശേഷം വാഹനം നിർത്താതെ പോയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

എറണാകുളം സ്വദേശി നവീൻ സിബിയും തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മനുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവർക്കും 25 വയസ്സായിരുന്നു. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എൻജിനിയറായിരുന്ന നവീനും കിൻഫ്രയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മൃദുലയും.

+ There are no comments

Add yours