അപ്പീലിനില്ലെന്ന് സർക്കാർ.റാങ്ക് പട്ടിക മാറ്റിയിറക്കുമെന്ന്‌ മന്ത്രി

Estimated read time 0 min read

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സർക്കാർ. സുപ്രീംകോടതിയിൽ അപ്പീലിന് പോകാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുന്നുവെന്നും റാങ്ക് പട്ടിക ഇന്ന് തന്നെ മാറ്റിയിറക്കുമെന്നും മന്ത്രി പറഞ്ഞു.

കീം പരീക്ഷയുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലും കോടതി പരിഗണിച്ച് പ്രോസ്പെക്ടസ് അമന്റ്മെന്റിന് മുൻപ് തുടർന്നു പോന്നിരുന്ന ഫോർമുല ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. കോടതിയുടെ നിർദേശം എഡി അറിയിച്ചിട്ടുണ്ട്. അതുപ്രകാരം ഇന്നുതന്നെ നേരത്തെ നിലനിന്നിരുന്ന ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും

+ There are no comments

Add yours