സ്വകാര്യ ബസ് മേൽപ്പാലത്തിലെ കൈവരിയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്
ദേശീയ പാത 66ൽ വെങ്ങളം മേൽപ്പാലത്തിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പാലക്കാടൻസ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ടതിനെ തുടർന്ന് മേൽപ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.





+ There are no comments
Add yours