ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരണം 13

Estimated read time 1 min read

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരണം 13 ആയി

ഇന്നലെയാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഗുജറാത്തിൽ പാലം തകർന്ന് ദുരന്തം സംഭവിച്ചത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. 9 പേരെ രക്ഷപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റു. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ‘ഗംഭീര’ എന്ന പാലമാണ് തകർന്നത്. പാലം അപകടത്തിലാണെന്ന കാര്യം 3 വർഷം മുൻപ് തന്നെ അധികൃതരെ അറിയിച്ചിരുന്നുവെന്നുള്ള റിപ്പോർട്ടും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

+ There are no comments

Add yours