സ്റ്റാർലിങ്കിന് ഇന്ത്യയിൽ അന്തിമ അനുമതി

Estimated read time 1 min read

ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ അന്തിമ അനുമതി. സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കാൻ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന് (SSCPL) ഇന്ത്യൻ സ്പേസ് പ്രൊമോഷൻ ആൻഡ് അതോറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) ആണ് അനുമതി നൽകിയത്. സ്റ്റാർലിങ്കിന്റെ ജെൻ1 ലോ എർത്ത് ഓർബിറ്റ് (എൽഇഒ) സാറ്റലൈറ്റ് നെറ്റ‌്വർക്ക് വഴിയാണ് ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കുക. അഞ്ച് വർഷത്തേക്കാണ് സ്റ്റാർലിങ്കിന് ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. എങ്കിലും വിവിധ സർക്കാർ വകുപ്പുകളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും അനുമതി അനുസരിച്ചായിരിക്കും സ്റ്റാർലിങ്കിന് രാജ്യത്ത് പ്രവർത്തിക്കാനാവുക.

+ There are no comments

Add yours