മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികൾക്ക് ബി.ടെക് പരീക്ഷയിൽ തിളക്കമാർന്ന വിജയം
തൃശ്ശൂർ, മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല (KTU) നടത്തിയ രണ്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ, കോളേജിലെ ഈ രണ്ടു വിദ്യാർത്ഥികൾ 10-ൽ 10 ഉം ( എസ് ജി പി എ) നേടി കോളേജിന്റെയും ബയോടെക്‌നോളജി വിഭാഗത്തിന്റെയും അഭിമാനമായി മാറി.
ബയോടെക്‌നോളജി വിഭാഗം വിദ്യാർത്ഥികളായ ശ്രേയ എസ്, മന്ന മറിയം ജാനി എന്നിവരാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. എല്ലാ വിഷയങ്ങളിലും പൂർണ്ണ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരെയും മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അമ്പിയാ ദേവി അമ്മ ടി, ബയോ ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ്, മറ്റ് അധ്യാപകർ, സഹപാഠികൾ, തുടങ്ങിയവർ അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനവും, പഠനത്തിലുള്ള പ്രതിബദ്ധതയും, അക്കാദമിക് മികവുമാണ് ഈ മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് മെറ്റ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അറിയിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും പരിചയസമ്പന്നരായ അധ്യാപകരുമാണ് കോളേജിന്റെ വിജയത്തിന്റെ പ്രധാന ഘടകങ്ങളെന്നും സി ഇ ഓ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി കൂട്ടിചേർത്തു.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.




+ There are no comments
Add yours