‘വ്യക്തത വേണം’; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കത്തയച്ചു.
സര്‍ക്കാരിന് അദാനി കമ്പനി നല്‍കിയ കത്തിന്മേൽ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കരാര്‍ ലംഘനം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സര്‍ക്കാര്‍ അറിയിച്ചോ എന്നതിലടക്കം വ്യക്തത നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാന്‍ ആവില്ല.
സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്.
കേരള സര്‍ക്കാര്‍ അറിയാതെയാണോ സെബിയുമായി ഒരു കരാര്‍ അദാനി ഒപ്പിട്ടതെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്. അത്തരം നടപടികള്‍ കരാര്‍ ലംഘനമാണ്.
കരാര്‍ ലംഘനത്തില്‍ സര്‍ക്കാര്‍ നിയമ നടപടിയോ നിയമോപദേശമോ തേടിയോ എന്നും ചോദിക്കുന്നു. അദാനി നല്‍കിയ കത്തിന്മേൽ ഇനി സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്?
മാധ്യമങ്ങളില്‍ അദാനി ആദ്യം ഒരപക്ഷേ നല്‍കിയെന്നും പിന്നീട് പലകൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം മറ്റൊരു അപേക്ഷ നല്‍കിയെന്നും വാര്‍ത്തവരുന്നുണ്ട്. ഇതിലെ സത്യാവസ്ഥ എന്താണെന്നും കത്തില്‍ ചോദിക്കുന്നുണ്ട്.





757386338076576762.jpg)

+ There are no comments
Add yours