മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണിമുകുന്ദൻ
മാനേജറെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ഉണ്ണിമുകുന്ദൻ. എറണാകുളം ജില്ലാ കോടതിയിലാണ് താരം ഹർജി നൽകിയത്. ആരോപണം തന്നെ ഞെട്ടിച്ചെന്നും തനിക്കെതിരെയുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാ ഗമായുള്ള വ്യാജ പരാതി ആണ് ഇതെന്നും ഉണ്ണി ഹർജിയിൽ ആരോപിച്ചു. എറണാകുളം ഇൻഫോപാർക്ക് പൊലീസാണ് നടനെതിരെ FIR രജിസ്റ്റർ ചെയ്തത്. പൊലീസ് പരാതിക്കാരനായ വിപിൻ കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


+ There are no comments
Add yours