തൃശൂർ/ആലപ്പുഴ: തൃശൂർ ചേലക്കരയിൽ പുലർച്ചെ നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ആലപ്പുഴ വെളിയനാട് നടന്ന മറ്റൊരു വാഹനാപകടത്തിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രികൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു.
കടയിലേക്ക് ഇടിച്ചുകയറിയത് പെയിന്റ് ലോറി
ചേലക്കര തൂണൂർക്കര സെന്ററിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്ന് പെയിന്റുമായി എത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് വഴിയരികിലെ കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരുക്കേറ്റ ചെന്നൈ സ്വദേശികളായ ലോറി ഡ്രൈവറെയും സഹായിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവർക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വിദഗ്ധ ചികിത്സ നൽകുന്നത്.
ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരണം
അതേസമയം, ആലപ്പുഴ വെളിയനാട് സ്വതന്ത്ര ജങ്ഷനിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിലാണ് കാൽനടയാത്രികൻ മരിച്ചത്. പുതുക്കാട് വീട്ടിൽ പ്രമോദ് (49) ആണ് മരിച്ചത്. രാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയും, തുടർന്ന് പ്രമോദിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ദാരുണാന്ത്യം സംഭവിച്ചു.




+ There are no comments
Add yours