യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

Estimated read time 0 min read

തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് മാറ്റ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായ മെഡിക്കൽ സങ്കീർണതയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്താ കുറിപ്പിൽ പറയുന്നു. ചികിത്സാ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ല. പ്രസ്ത ആശുപത്രിയിലെ ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്തു‌ത്യർഹമായി സേവനം നൽകുന്ന ചെറു ചികിത്സാ സ്ഥാപനങ്ങൾക്ക് നീതി വേണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

+ There are no comments

Add yours