കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം

Estimated read time 1 min read

കോന്നിയിൽ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വിജിലൻസ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴിൽപാടം സ്റ്റേഷന്റെ പരിധിയിലെ കൈതച്ചക്ക കൃഷിയിടത്തിന് സമീപമാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്.

സൗരോർജ്ജ വേലിയിൽ നിന്നും ഷോക്കേറ്റാണ് കാട്ടാന ചെരിഞ്ഞത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വെളിവാകുന്നതാണ്.

+ There are no comments

Add yours