പൃഥ്വിയും ARM സംവിധായകനും കൈകോർക്കുന്നു
ടൊവിനോ നായകനായ ARM ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലുമായി കൈകോർക്കാൻ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ അടുത്ത പടത്തിൽ നായകനായെത്തുന്നത് പൃഥ്വിരാജാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിയുമായുള്ള ചിത്രം ഇന്നലെ ജിതിൻ ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നത്. സയൻസ് ഫിക്ഷൻ ജോണറിൽ വമ്പൻ ബഡ്‌ജറ്റിലാണ് ചിത്രം എന്നാണ് സൂചന.
പൃഥ്വിയും ARM സംവിധായകനും കൈകോർക്കുന്നു

+ There are no comments
Add yours