രാജ്യത്ത് ചെസ് മത്സരത്തിന് വിലക്കേർപ്പെടുത്തി

Estimated read time 0 min read

അഫ്ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് വിലക്കേർപ്പെടുത്തി താലിബാൻ. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക ഇനങ്ങളെയും നിയന്ത്രിക്കുന്ന താലിബാന്റെ സ്പോർട്സ് ഡയറക്ട‌റേറ്റാണ് ഈ നടപടി സ്വീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണ്. ഇസ്ലാമിക ശരീഅത്ത് പ്രകാരം, ചെസ്സ് ചൂതാട്ടത്തിന്റെ രൂപമായി കണക്കാക്കപ്പെടുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനും തിന്മയെ തടയുന്നതിനും രാജ്യത്തെ നിയമപ്രകാരം ഇത് നിരോധിച്ചിരിക്കുന്നു. ചെസ്സ് കളിയോട് മതപരമായ എതിർപ്പുകൾ ഉണ്ട്, അതിനാൽ അഫ്ഗാനിസ്ഥാനിൽ കളി നിർത്തിവയ്ക്കും.

+ There are no comments

Add yours