പഹൽഗാം ഭീകരാക്രമണം; സൊഹേനിക്ക് ഇന്ത്യൻ പൗരത്വം നൽകി
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിതാൻ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യൻ പൗരത്വം. സൊഹേനി ബംഗ്ലാദേശ് സ്വദേശി ആയിരുന്നു.
വർഷങ്ങളായി കെട്ടിക്കിടന്ന പൗരത്വ അപേക്ഷ കഴിഞ്ഞ ദിവസമാണ് ഇന്ത്യ അംഗീകരിക്കുന്നത്. ബിതാൻ അധികാരിയെ വിവാഹം ചെയ്ത സൊഹേനി 1997 ജനുവരിയിൽ ഇന്ത്യയിൽ എത്തിയതാണ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കേന്ദ്ര സഹമന്ത്രി സുകാന്ത സോഷ്യൽ മീഡിയയിൽ പങ്കിട്ടു.


+ There are no comments
Add yours