വിരാട് കോഹ്‌ലി വിരമിച്ചു
ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സച്ചിന് ശേഷം ഇന്ത്യൻ ഇതിഹാസത്തിൻ്റെ പദവിയിലേക്ക് ഉയർന്ന താരമാണ് ടെസ്റ്റിൽ നിന്ന് ഇപ്പോൾ പാഡഴിച്ചത്. 36കാരനായ കോഹ്ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 46.85 ശരാശരിയിൽ 9,230 റൺസ് നേടി. രോഹിത് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയുള്ള കോഹ്ലിയുടെ തീരുമാനവും ആരാധകരെ നിരാശരാക്കുന്നതാണ്.


+ There are no comments
Add yours